Monday, September 2, 2013

ബ്ലാക്ക് വിഡോ

ചെവിയോര്‍ത്തു. പത്രീസ് ലുമുംബയുടെ പാദപതനത്തിന്‍.
 ഇലപൊഴിയുന്ന ശബ്ദമാവും അവന്റെ കാലടിയൊച്ചയ്ക്ക്.
ചൂടുള്ള രോസാപുഷ്പത്തിന്റെ ഉഴിച്ചില്‍ കവിളുകളില്‍ കഴുത്തില്‍.
 പത്രീസ് ലുമുംബ സംസാരിക്കുന്നു. എനിക്കഞ്ജാതമായ ഏതോ ഭാഷയില്‍.

നിനക്കറിയാമോ പത്രീസ് ലുമുംബയെ ദേവദത്തന്റെ ലിങ്കിസ്റ്റിക് പൂച്ചയെ.

വട്ടോ എനിക്കോ.

ആയിരിക്കും. ദേവദത്തനെപ്പോലെ എനിക്കും ചിത്തഭ്രമം പിടിപെടട്ടേ. ചിത്തഭ്രമത്തിന്റെ തൊട്ടിലാട്ടങ്ങളില്‍, ഓര്‍മ്മകളീല്ലാത്ത ഇരുട്ടില്‍ ഗര്‍ഭപാത്രത്തിലെന്നപോലെ ചുരുണ്ടുറങ്ങാം.

പത്രീസ് ലുമുംബ സംസാരിക്കുന്നു. എന്റെ തൊട്ടരികില്‍ എന്റെ ചെവിക്കുടന്നയിലേയ്ക്ക്. നിന്റെ  കുമ്പസാരത്തിനും ന്യായവാദത്തിന്റെ പാഴ്പ്പേച്ചുകള്‍ക്കും മേലെ, എനിക്കജ്ഞാതമായ ഭാഷയില്‍ അവന്‍ പിറു പിറുക്കുന്നതെന്താണ്‍.
നിന്റെ,
അല്ല നമ്മുടെ പ്രണയത്തെക്കുറിച്ച്.
 മഞ്ഞപ്പൂക്കള്‍ പൊഴിയുന്ന മരത്തിനു കീഴില്‍ സിമന്റ് ബഞ്ചിലിരുന്ന് നീ പറഞ്ഞ, തൊട്ടശുദ്ധമാക്കാന്‍ നിനക്കിഷ്ടമില്ലാത്ത നിന്റെ പ്രണയമാണവന്‍ പാടുന്നത്.

നീയെന്നെ പ്രണയിക്കുന്നുവെന്ന്.
പക്ഷേ ഞാന്‍ ഭയപ്പെടുന്നു ഈ കണ്ണുകള്‍ തുറക്കാന്‍.  നിന്റെ കണ്ണുകളില്‍ ഞാനത് കണ്ടില്ലെങ്കില്‍ ഇവന്‍ ഈ ലിങ്കിസ്റ്റിക്ക് പൂച്ച അവന്റെ കോമ്പല്ലുകള്‍ കാട്ടി എന്നെ പരിഹസിച്ചേയ്ക്കും. എന്റെ ദൈന്യത്തിലേയ്ക്ക് അവന്റെ കോമ്പല്ലുകളാഴ്ത്തി അവന്‍ രസിച്ചേയ്ക്കും. പക്ഷേ എനിക്കറിയാം അല്പം മുന്‍പ് വരെ കണ്ടിരുന്ന ആ തിളക്കം തന്നെയാണു നിന്റെ കണ്ണിലിപ്പഴും എന്ന്.

എന്നിട്ടും
എന്നിട്ടും നീയെന്തിനാണെന്നെ,  നിന്റെയീ പഴയ മാളത്തിലേയ്ക്ക് കൊണ്ട് വന്നത്. നീ പറഞിട്ടുള്ള നിന്റെ അശ്വമേധങ്ങളുടെ പടനിലത്തിലേയ്ക്ക്.
ഇരുട്ടു നിറഞ്ഞ ഈ മുറിയുടെ അഴുക്കും പൊടിയും നിറഞ്ഞ നിലത്തെയ്ക്ക്, ഒരു തെരുവു പെണ്ണിനോടെന്നപോലെ ധ്രിതി കൂട്ടുന്നത്.

ഒരു വിരലനക്കം കൊണ്ട് പോലും ഞാനെതിര്‍ക്കാത്തത് നിന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് അല്ലേ.  നീ പറഞ്ഞത് ശരിയാണ്‍ ഇതു വേണം ഇതില്ലെങ്കില്‍ ശരീരം പറയുന്ന വഴിയേ നീ ഇനിയും സഞ്ചരിക്കും. നീതികേടിന്റെ കൂമ്പാരങ്ങല്‍ വളരും.  ഇല്ലാക്കഥകളുടെ കറുത്ത തിരശ്ശീല കൊണ്ടെന്റെ കണ്ണുകെട്ടും.

നിന്റെ ചുംബനത്തിന്‍ ദുര്‍ഗന്ധമാണ്‍. രക്തച്ചാലിലൊഴുകി അവസാനിച്ച മാംസ പിണ്ഡങ്ങളുടെ അഴുകിയ മണം, ചുരത്താതെ  കെട്ടിനിന്നു ദുഷിച്ച മുലപ്പാലിന്റെ ഗന്ധം.
നീ അമ്പരക്കുന്നതെന്തിന്‍. പിടഞ്ഞുണര്‍ന്ന് നീരാളിയെപ്പോലെ നിന്നെ വലയം ചെയ്യുന്നത് ഞാന്‍ തന്നെ. നമുക്ക് കൊടുമുടികളിലേയ്ക്ക് യാത്രപോകാം ഒറ്റയശ്വത്തെ പൂട്ടിയ തേര് ഇനി ഞാന്‍ തെളീക്കട്ടെ.
 നിന്റെ കൂട്ടുക്കാരികളേക്കാള്‍ കയ്യടക്കത്തോടെ.
അനിത
നീന
ശോഭ.
പിന്നെ
പിന്നെയും ആരൊക്കയോ.
നിഴലായി മുഖം പോലുമോര്‍ക്കാനാകാതെ ഓര്‍മ്മയില്‍ മുങ്ങിപ്പോയവര്‍.

എനിക്ക് മുകളീല്‍ ഒരു കുഞ്ഞിനെപ്പോലെ ശയിക്കുന്ന നീയെപ്പോഴാണ്‍ കുറുക്കന്റെ കൌശലത്തോടെ ഇരകളെ വലയിലാക്കുന്നത്.
എനിക്ക് ഭയമാണ്‍ ഈ ഉറപ്പിനു ശേഷവും നിന്നിലുറങ്ങുന്ന ചെന്നായ വിശന്നുണരും, നിന്റെ വിലക്കവഗണിച്ച് ഇരതേടാനിറങ്ങും. എനിക്ക വയ്യ നിന്നോട് പിണങ്ങാന്‍, നിന്നെ വെറുക്കാന്‍.
നീയെന്തിനാണിങ്ങനെ അമ്പരക്കുന്നത്. എനിക്ക് വേണം നിന്നെ.
എന്റെ പ്രണയമുദ്ര. ചുടുസ്പര്‍ശം
നിന്റെ ആത്മാവോളം ചെന്നെത്താന്‍.
 നിന്റെ പ്രണയമൊന്നോടെ ഞാനാവാഹിക്കട്ടെ, ഒരു തരിപോലും ബാക്കി വയ്ക്കാതെ.
.

പത്രീസ് ലുമുംബ പിറുപിറുക്കുന്നു.
പോരാ പോരാ ഇനിയും ഇനിയും.
മുറുകട്ടെ ഇനിയും എന്നെ വരിയുന്ന നിന്റെ കൈച്ചുറ്റുകള്‍ ഇനിയും ദ്രിഡമാകട്ടെ. നീയെന്നെ നോക്ക് എത്ര അനായാസമാണ്‍ നിന്റെ കാലുകളേ ഞാന്‍ അടക്കിയത്.
അങ്ങനെ മുറുകേ എല്ലുകള്‍ ഞെരിയുന്നത്ര. ഇനിയും ഇനിയും അവസാന തരിയും.
എന്റെ ചുണ്ടില്‍ നാവില്‍ ഉപ്പ് രസം കലര്‍ന്ന കൊഴുകൊഴുപ്പ്. പത്രീസ് ലുമുംബ കൊതിയോടെ നാവ് നുണയുന്നു. അവനസൂയപ്പെടുന്നു. നിന്റെ ചുണ്ടിന്‍ കോണിലൂടെ ഇപ്പോഴും ഊര്‍ന്നു വരുന്ന പ്രണയത്തിന്റെ കടും ചുവപ്പിനെ.

നീയുറങ്ങൂ.  ശാന്തമായി. ഞാന്‍ നിനക്ക് കൂട്ടിരിക്കാം.
ഇപ്പോള്‍ പത്രീസ് ലുമുംബ അറിയാ ഭാഷയില്‍ പാടുന്ന കഥ നിനക്കു പറഞ്ഞ് തരട്ടേ.
 അത് ബ്ലാക്ക് വിഡോയുടെ കഥയാണ്‍.


................................................................................................................
പത്രീസ് ലുമുംബ: യന്ത്ര(മലയാറ്റൂര്‍)- ത്തിലെ കഥാപാത്രം ദേവദത്തന്റെ അദ്രിശ്യനായ വളര്‍ത്ത് പൂച്ച.

ബ്ലാക്ക് വിഡോ – Black Widow Spider. Contrary to popular belief, females eat their partners after mating.

Sunday, August 4, 2013

അമ്മുക്കുട്ടിയുടെ വിചാര വീചികൾ



    അമ്മുക്കുട്ടി ചുമ്മാ കണ്ണടച്ചിരിക്കയാണ് ഒരു ധ്യാനത്തിലെന്ന പോലെ. ഇരിപ്പ് അവളുടെ അമ്മയെ കുറച്ചൊന്നുമല്ല വ്യാകുലപ്പെടുത്തുന്നത്. കൊച്ചെന്താ ഇങ്ങനെ ഏതുനേരവും മൌനിയായ് ഇരിക്കുന്നത്. കുട്ടി ദൈവങ്ങളുടെ വാര്ത്തൾ  പത്രത്തില്വിരളമല്ലാത്തതിനാല്ഇതിനി വഴിക്കെങാനുമാണൊ എന്നൊരാശങ്കയും ഇല്ലാതില്ലകാരണം ഇരിപ്പില്നിന്നെഴുന്നേറ്റൊരു പ്രവചനം നടത്താനും അമ്മുകുട്ടി മടിക്കില്ലെന്നു അവര്ക്കറിയാമല്ലോ. കാര്യമിതൊക്കെയാണെങ്കിലും  മൌനമാണു നല്ലതെന്ന് ചിലപ്പോല്തോന്നിപ്പൊവും. വായ തുറന്നാല്കേള്ക്കുന്നവര്മൂക്കത്തു വിരല്വെയ്ക്കുന്ന വായിക്കൊള്ളാത്ത വല്യ വര്ത്താനങളെ പുറത്തു വരൂ. ഒരു നാലുവയസ്സുകാരിയുടെ ബോധമണ്ഡലത്തില്ഒതുങ്ങാത്തത്ര.


ഒരിക്കല്വീടിനു മുന്നിലെ ഇടവഴിയില്നിന്നു സൊള്ളുകയായിരുന്ന ശോഭനേച്ചീടെ മോനും അപ്രത്തെ ലീനയും കൂടെ. രംഗം വീക്ഷിച്ചു  കൊണ്ട് അമ്മുക്കുട്ടി ഗേറ്റിങ്കലുണ്ട്. രണ്ടും കൂടെ ആകെ പഞ്ചാര പാല്ക്കുഴമ്പ് പരുവത്തിലാണു നില്പ്പ്. ഇടവഴിയ്ടെ അങ്ങേത്തലയ്ക്കല്ഒരു തല പ്രത്യക്ഷപ്പെട്ടപ്പോള്രംഗം കാലിയായി. വേഗത്തില്തിരിഞ്ഞു നടക്കുകയായിരുന്ന പയ്യനെ അമ്മുക്കുട്ടി വിളിച്ചു. അവന്തിരിഞ്ഞൂ നോക്കിയപ്പോള്പഴയ സിനിമയിലെ വില്ലനെപ്പോലെ  ഒരും കൈയ്യും  എളിയില്കുത്തി തലയും ചരിച്ചു പിടിച്ചു ഗൌരവത്തില്നില്ക്കുകയാണു കക്ഷി. അവന്സൌഹ്രുദത്തിലൊന്നു ചിരിച്ചു അതിനു മറുപടിയായ് ആയിടെ ഇറങ്ങിയ ഒരു സിനിമയിലെ പ്രയോഗം കടമെടുത്തു ഒരു ചോദ്യമാണുണ്ടായത്.

ങും എന്തടേ ഒരു ഒലിപ്പീര് ങും നേരെ ചൊവ്വേ നടന്നാല്അവനോനു തന്നെ കൊള്ളാം."

ചെറുക്കന്അന്ധാളിച്ചു നില്ക്കുമ്പോഴേക്കും  മേരി ഹാഡ് ലിറ്റില്ലാമ്പ് എന്നൊരു നഴ്സറി റയിമും  പാടി അമ്മുക്കുട്ടി കൂളായിട്ട് തിരിഞ്ഞു നടന്നു കഴിഞ്ഞു.

    അസ്ഥാനത്തുള്ള അഭിപ്രായപ്രകടനവും അനാവശ്യ ഗൌരവും  വായിക്കൊള്ളാത്ത വര്ത്താനവും ഒക്കെ പലേ പ്രശ്നങ്ങളും ഉണ്ടാക്കിയെങ്കിലും അതൊന്നും അമ്മുക്കുട്ടിയെ ലവലേശം വ്യസനിപ്പിക്കാന്പോന്നതായിരുന്നില്ലചിരി തികച്ചും അപൂര്വ്വമായ ഒന്നായി മാറിയപ്പോ അമ്മുവിന്റെ അമ്മ ടി വി പരസ്യത്തില്കാണിച്ച പോലെ കുട്ടികളുടെ മാസിക വാങ്ങിക്കൊടുത്തെങ്കിലും അതൊന്നു മറിച്ചു നോക്കാന്പോലും അമ്മു മിനക്കെട്ടില്ല. വായിച്ചു കൊടുത്തു വരുതിയിലാക്കാന്ശ്രമിച്ചെങ്കിലും കൊമേഴ്സ്യല്പടം കാണുന്ന ബുദ്ധിജീവിയുടെ മനോഭാവമായിരുന്നു അക്കാര്യത്തില്അമ്മുവിനു. സമയം അവള്നിസ്സങ്കോചം റ്റി വി യിലെ പ്രേത സീരിയലുകള്കണ്ടുകൊണ്ടിരുന്നു.


      അമ്മുവിന്റെ അമ്മയ്ക്ക് കരയാനും സങ്കടപ്പെടാനും അല്ലാതെ തന്നെ ധാരാളം കാര്യങ്ങൾ  ഉണ്ടായിരുന്നതിനാല് വിഷയത്തില്പിന്നെ ആഴത്തിലൊരു ഗവേഷണം നടത്താനും അതിന്റെ പേരില്തല്ലിയലയ്ക്കാനും ഒന്നും അവര്മിനക്കെട്ടില്ല. പറയുന്നത് തീരെ ശ്രദ്ധിക്കാതിരിക്കുക. വിളിച്ചാല്വിളി കേള്ക്കാതിരിക്കുക ഒക്കെ ചില സമരമുറകള്‍. അങ്ങനൊരു സന്ദര്ഭത്തില്നന്നേ ദേഷ്യം വന്നപ്പോ ചെറിയ ഒരടി കൊടുത്തപ്പോ എഴുന്നേറ്റ് നിന്ന് കണ്ണു തുറുപ്പിച്ച് ചുണ്ടു കൂര്പ്പിച്ച് ഒന്നു നോക്കി നിന്നിട്ട് ഭാഷയിലെ മോശം എന്നു കരുതുന്ന ഒന്നു രണ്ടു പദങ്ങള്ഉപയോഗിച്ച് സംബോധന ചെയ്തപ്പോല്ഒന്നു പരുങ്ങിയെങ്കിലും നോവത്തക്ക വിധത്തില്ചന്തിക്കിട്ടോരെണ്ണം കൊടുത്തുകരയുന്നതിനു പകരം ടീപ്പൊയും കസേരകളും ഒക്കെ മറിച്ചിട്ടും ഇട്ടിരുന്ന പെറ്റിക്കോട്ട് വലിച്ചു കീറിയും പ്രതിക്ഷേധിച്ചു. കാര്യങ്ങള്ഇത്രത്തോളമായപ്പോള്അമ്മുക്കുട്ടിയുടെ അച്ച്ഛനോട് പറയാതിരിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. മാന്യനായ ബിസിനസുകാരന്വീട്ടിലുണ്ടാകുന്ന സന്ദര്ഭങ്ങള്‍  കുറവായതിനാലും അഥവാ ഉണ്ടെങ്കില്തന്നെ സ്വബോധമുള്ള സമയം വളരെ വിരളമാണെങ്കിലും അങ്ങനെയൊരവസരത്തില്അവര്കാര്യം അവതരിപ്പിച്ചു. തുടര്ന്നാണു അമ്മുക്കുട്ടി മാനസികാരോഗ്യ വിദഗ്ധന്റെ അടുക്കലെത്തിയത്.

     അയാൾ തികച്ചും അരസികനാണെന്ന് ആദ്യ കാഴ്ചയില്തന്നെ അമ്മുക്കുട്ടിയ്ക്ക് ബോധ്യമായതാണു. അയാളുടെ ചോദ്യങ്ങളാട്ടെ ദൂരദര്ശന്റെ അഭിമുഖക്കാരന്റേതു പോലെ തീര്ത്തും വിരസവും ആവര്ത്തന്വുമായിരുന്നു. അമ്മേടെ പേര്അച്ഛന്റെ ജോലി എന്നൊക്കെ. അമ്മുക്കുട്ടി അതൊന്നും ഗൌനിക്കാനേ പോയില്ല. ഒടുവിലാണു അയാല്ഒരു കഥപറയാന്ആവശ്യപ്പെട്ടത്. അതിന്റെ അനാവശ്യകതെയെക്കുറിച്ച് ബോധവതിയാണെങ്കിലും അത് സാരമില്ലെന്നു കരുതിയും അത്തരമവസരങ്ങളിലുപയോഗിക്കാനുള്ള പ്രത്യേക റബ്ബര്മുട്ടായി കൈവശമില്ലാതിരുന്നതിനാലും അമ്മു കഥ പറയാന്ആരംഭിച്ചു.


   ഒരിടത്തൊരിടത്ത് സല്മാന്ഖാന്സല്മാന്ഖാന്എന്നൊരു മാനുണ്ടായിരുന്നു. അവൻറെ  കൂടെ കളിക്കാന്ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു മനീഷാ കൊയിരാള. എന്നിട്ടൊരു രഹസ്യ ഭാവത്തില്ഡോക്ടറോട് പറഞ്ഞുലവറാ’. എന്നിട്ടു തുടര്ന്നു. അവരു രണ്ടു പേരും കൂടി ദില്സേരേന്നു പാട്ടൊക്കെ പാടി കാട്ടിക്കൂടി അങനെ നടന്നപ്പോള്കാട്ടിനകത്തൂന്നും ദാണ്ടെ വരണ് ഒരു മുട്ടന്കടുവ അയിന്റെ പേര്അമരീഷ് പുരീന്നു. കടുവേനെ കണ്ടിട്ടും മാനോളു രണ്ടും കൂടി പാട്ടും പാടി കളിച്ചോണ്ടു പോയി. അതു കണ്ടപ്പോള്കടുവയ്ക്ക് ദേഷ്യം വന്നു. അതു ചെന്ന് മന്വോള്രണ്ടിനേം അടിച്ചും ഇടിച്ചും കൊന്നിട്ട് എന്നു ചിരിച്ചു പിന്നെ പതുക്കെ നടന്നു വന്നു പപ്പേന്റെ അല്മാരീന്നൊരു ചിയേഴ്സ് കുടിച്ചു പിന്നമ്മൂന്റെ കട്ടിലേക്കിടന്ന് സുഖായിട്ടുറങ്ങി.

   അനുബന്ധമായൊരു ചിരി പ്രതീക്ഷിച്ചെങ്കിലും ഡോക്ടര്ക്ക് തെറ്റി. അങനെ ചിരിക്കാന്അമ്മുവെന്താ കൊച്ചുകുട്ടിയാ‍. ഏതിനും അവിടെ നിന്നും വന്നതിനു ശേഷം അമ്മയുടെ ശ്രദ്ധ കുറച്ചേറെ അമ്മുവില്പതിയാന്തുടങ്ങി. അതവളെ വല്ലാതെ ബോറടിപ്പിച്ചു.
അപ്പോഴാണു ചാത്തന്റെ ഉപദ്രവം തുടങ്ങിയതു ഉണക്കാനിട്ട തുണികളില്തുടര്ച്ചായി മഷിക്കറ പുരട്ടിക്കൊണ്ടായിരുന്നു ചാത്തപ്രവേശം. പിന്നെ ആളീല്ലാ നേരത്ത് മുറികളിലെ തുണികൾ കത്താന്തുടങ്ങി. പൈപ്പുകളിലെ  മുറിവുകളിലൂടെ വാട്ടര്ടാങ്കിലെ വെള്ളം ചോര്ന്നു പോയ്യി. കത്തി നില്ക്കുന്ന ബള്ബുകള്എറിഞ്ഞുടയ്ക്കല്‍.  എല്ലാം ചാത്തന്റെ വിളയാട്ടം സര്വ്വം ചാത്തമയം.

   അമ്മുവിന്റെ മുത്ത്ശ്ശന്ഇടപാടു ചെയ്തിട്ടാണു മന്ത്രവാദി എത്തിയതും ഹോമം തുടങ്ങിയതുംമന്ത്രവാദിയെത്തിയപ്പോ തന്നെ ചാത്തവിളയാട്ടങ്ങല്ക്ക് ശമനം കണ്ടു തുടങ്ങി. അമ്മയ്ക്ക് ചെറിയൊരാശ്വാസം തോന്നി

ആളും ബഹളോം വീടു നിറച്ചും അമ്മുക്കുട്ടിയ്ക്ക് വീണ്ടും ബോറടിക്കാന്തുടങ്ങി.
 

Tuesday, May 28, 2013

കിനാവള്ളി





അപ്പു ഉറങ്ങിക്കഴിഞ്ഞിരുന്നു. പതിയെ കിടക്കയിലേക്ക് കിടത്തി. പാവം, കുട്ടി വല്ലാതെ ഭയപ്പെട്ടിരിക്കുന്നു. ആദ്യമാദ്യം അവനൊന്നും അറിഞ്ഞിരുന്നില്ലെൻകിലും  ഇപ്പോൾ നിത്യെനെയെന്നോണം, കുഞ്ഞു മനസ് വല്ലാതെ മുറിയുന്നുണ്ടാകും. ഒച്ച ഉയരുമ്പോൾ തന്നെ കുഞ്ഞിക്കണ്ണുകൾ നിറയാൻ തുടങ്ങും. അതൊക്കെ കണ്ടിട്ട് പലപ്പോഴും കാതും പൂട്ടി ഒറ്റ ഇരിപ്പാണു പതിവ്. എന്നിട്ടും ചിലപ്പോൾ പിടി വിട്ടു പോകുന്നു.

പാതി തുറന്നു കിടക്കുന്ന വാതിലിലൂടെ നോക്കി ഉടഞ്ഞ പാത്രങ്ങൾക്കും എച്ചിലിനും നടുവിൽ അതേ ഇരിപ്പാണു. ദേഹം പതിയെ ഇളകുന്നുണ്ട്. കരച്ചിൽ ഒടുങ്ങിയിട്ടില്ല.
എന്തിനാണു എന്തിനാണു നീയിങ്ങനെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നത്. വീട്ടിലെത്താൻ പത്തു മിനിട്ട് വൈകിയാൽ, ഒരു ഫോൺ കോൾ അറ്റെൻഡ് ചെയ്യാതിരുന്നാൽ, നിസാരമായൊരു ഒഫീസ് തമാശയിൽ നേരം തെറ്റിയെത്തുന്നൊരു ഫോൺ കാളിൽ, എല്ലാത്തിലും നിന്റെ എക്സ്റേ കണ്ണുകൾ പായിച്ച് നീ എനിക്കുള്ള കുരുക്കൊരുക്കുന്നു. അതു മുറുക്കി മുറുക്കി എന്റെ പ്രാണപ്പിടച്ചിലിൽ നീ ആനന്ദിക്കുന്നു. ചെറിയ തീപ്പൊരികളെ ഊതിപ്പെരുക്കി നീ എന്നെ ആസകലം പൊള്ളിക്കുന്നു. വയ്യ ഇനിയും എനിക്കിത് വയ്യ.



ചുണ്ടിന്റെ കോണിൽ വല്ലാത്ത നീറ്റൽ പൊട്ടിയിട്ടുണ്ടാകും. കണ്ണുനീരുപ്പിൽ  നീറുന്നു. ഓർത്തപ്പോൾ വീണ്ടും കരച്ചിൽ വന്നു. കരച്ചിലല്ല ഹൃദയമപ്പാടെ തൊണ്ടയിലേക്ക് കയറി വരും പോലെ.  മുറിയിലേയ്ക്ക് കണ്ണയച്ചു, കുഞ്ഞിനരുകിലിരിക്കുകയാണു. ഇന്നും താൻ കുഞ്ഞിനെ തല്ലിയോ. എന്തൊക്കെയാണു നടന്നത് ഒന്നോർത്തുനോക്കാൻ ശ്രമിച്ചു. ഒരടുക്കും ചിട്ടയും കിട്ടുന്നില്ല.

വഴക്ക്
ബഹളം
എന്തോക്കെയോ പൊട്ടിച്ചു
പിന്നെ സ്വയം പീഡനം. നെറ്റി വല്ലാതെ മുഴച്ചിരിക്കുന്നു വേദനയും അതിനിടയിൽ ചിലപ്പോ കുഞ്ഞിനെയും നോവിച്ചു കാണും അപ്പോഴാകും തല്ലിയത്.

വീണ്ടും തൊണ്ട കഴയ്ക്കുന്നു.
അപ്പോ ഇന്നും എന്നെ തല്ലി അല്ലേ.

നീയെങ്ങോട്ടാണു എന്നിൽ നിന്നും ഓടി പോകുന്നത്.
എന്റെ ഫോൺ കോളുകൾക്ക് മറുപടി തരാതെ നീ നിരന്തരം തിരക്കിലായിരിക്കുന്നത് ആരോടൊപ്പമാണു
വൈകുന്നേരങ്ങളിൽ നീ അപ്രത്യക്ഷനാകുന്നതെവിടേയ്ക്കാണു.  
എന്നെ കാണുമ്പോൾ റോങ്ങ് നമ്പരെന്നു പറഞ്ഞ് നീ അവസാനിപ്പിക്കുന്ന സംഭാഷണങ്ങൾക്കപ്പുറം ആരാണു


നീ എന്തിനാണു എന്തിനാണു എന്നോട് വീണ്ടും വീണ്ടും ഇതു തന്നെ ചെയ്യുന്നത്. അതേ പഴയ കള്ളങ്ങൾ ആവർത്തിക്കുന്നത്. പിൻൿ നിറമുള്ള ഈ നൈറ്റ് ഡ്രസ് ഇട്ടത്, കിടപ്പു മുറിയിൽ പച്ച മുന്തിരിക്കുലയുടെ പ്രിന്റുള്ള ഷീറ്റ് വിരിച്ചത് ചായതിൽ ഏലയ്ക്ക പൊട്ടിച്ചിട്ടത് ഒക്കെ നിനക്ക് വേണ്ടിയല്ലേ, നിന്റെ മാത്രം നിന്റെ മാത്രം ഇഷ്ടങ്ങളല്ലേ അതെല്ലാം


കുട്ടികളേപ്പോലെ ചിണുങ്ങിയ മുഖത്തോടെ അനിഷ്ടത്തോടെ, ഓരോ കടുകുമണിയും ശ്രദ്ധയോടെ നീ പെറുക്കിയെടുക്കുന്നത് കാണാനുള്ള കൌതുകത്തിനല്ലേ, നിനക്കിഷ്ടമില്ലെന്നറിയാമായിട്ടും നിർലോഭം കടുകിട്ട് തന്നെ ഞാൻ നിനക്കേറെ ഇഷ്ടമായ മോരുകറിയ്ക്ക് താളിച്ചത്.
നീയെന്നെ എന്താ കാണാത്തെ.
നിന്റെ ഇഷ്ടങ്ങൾ
പിണക്കങ്ങൾ, തമാശകൾ
ഒക്കെ എന്റെ എന്റെ മാത്രമല്ലേ.
ഇടതു നെറ്റിയിലെ നരച്ച മുടി നാരുകൾ
കഴുത്തിലെ ചെറിയ തടിപ്പ്
ചിരിക്കുമ്പോ പിണങ്ങിയെന്നോണം എഴുന്നു മാറി നില്ക്കുന്ന ഒറ്റമീശ രോമം ഒക്കെ
എന്റെ എന്റെ മാത്രം സ്വകാര്യമല്ലേ..
അതെ അതെ അതെ
എന്റെ എന്റെ മാത്രം.

മുളചീന്തും പോലെ തേങ്ങലുയരുന്നത് അറിയുന്നുണ്ട്. സ്വന്തം കൈപ്പടത്തിലേയ്ക്ക് നോക്കി, എല്ലാ അതിരുകളും കടന്നപ്പോഴാണു കടിഞ്ഞാൺ വിട്ടുപോയത്. തല്ലിപ്പോയ്. ഓർത്തപ്പോ വല്ലാതെ സൻകടം തോന്നി. ആദ്യം കരഞ്ഞപ്പോ ഇനി ഒരിക്കലും ഇതുണ്ടാകരുതെന്ന് പറഞ്ഞു കണ്ണീർ തുടച്ച കൈത്തലമാണു എന്നിട്ടാണിപ്പോ.. വല്ലാതെ തളർച്ചതോന്നി. ഇനിയും പിടിച്ചു നില്ക്കാനാകില്ല. അരികിലേയ്ക്ക് ചെന്നു ആ ഒറ്റയിരിപ്പിലാണു. തോളിൽ തൊട്ടു. മുഖമുയർത്തിയപ്പോൾ കണ്ടു തിണർത്ത കവിൾത്തടം വല്ലാതെ നൊന്തു.
ഹോ എന്തൊരു ദുഷ്ടൻ സ്വയം ശപിച്ചു പോയ്.
അരുമയോടെ മുടിയിൽ തഴുകി. എണ്ണ പകർന്നപോലായി അത്. പൊട്ടിക്കരച്ചിൽ കൂടെക്കരഞ്ഞുപോയി. ഒന്നടങ്ങിയെന്നു തോന്നിയപ്പോൾ ചേർത്തു പിടിച്ചു ചോദിച്ചു സൻക്ടത്തോടെ

എന്തിനാ എന്തിനാ നീയിങ്ങനെ.

ഇനിയുമൊരു കരച്ചിലായിരുന്നു മറുപടി. പെയ്തൊഴിയട്ടേന്നു കരുതി കാത്തിരുന്നു. ഒടുവിൽ മുറിഞ്ഞും വിതുമ്പിയും വാക്കുകൾ പുറത്തു വന്നു.
എനിക്കറിയില്ല.
എനിക്കറിയില്ലയെന്നെ
ഞാനെന്തൊക്കയാ കാട്ടണതെന്നെനിക്കറിയില്ല.
നീ എന്നോടെന്തോ മറയ്ക്കുന്ന പോലെ തോന്നുമ്പോ
എന്റെ ഫോണവിളികൾക്ക് മറുപടി ഇല്ലാതാകുമ്പോ..
ഞാൻ തനിച്ചായ പോലെ.
ഒറ്റയ്ക്ക്
നിരാശ്രയയായി
അനാഥയായി
നിശബ്ദതയുടെ ഒറ്റത്തുരുത്തിൽ
ഇരുട്ടിന്റെ ആഴക്കുഴിയിൽ തനിച്ചായ പോലെ.

ഞെരിഞ്ഞു പോകുന്നൊരാലിംഗനത്തിൽ ചെവിയിൽ പറഞ്ഞു.
ഞാനില്ലേ.
എപ്പോഴും  ദാ ഇത്രേം അടുത്ത്.
കരയരുത്, എനിക്കും നീ മാത്രമല്ലേ ഉള്ളൂ, പിന്നെന്തിനാ..”
അറിയാം എനിക്കറിയാം അത്, എൻകിലും……….
എനിക്ക് ഭ്രാന്താണോ

അല്ല

സത്യം പറയൂ

അല്ല

നീയെന്നെ വെറുക്കുന്നോ.”

ഇല്ല”.

ചിലപ്പോ നിന്നോടുള്ള സ്നേഹം വല്ലാതെ കൂടുമ്പോ..
അതാണു അതാണെന്നെ ഭ്രാന്തിയാക്കുന്നത്.
……….
എനിക്ക് ശരിക്കും ഭ്രാന്തുണ്ടോടാ….”

പോട്ടെ  സാരമില്ല.”

കവിളീലൂർന്ന കൈനഖങ്ങളാഴ്ന്ന് വേദനിച്ചതു കൊണ്ടല്ല കണ്ണു നിറഞ്ഞത്. നെഞ്ചിലമർന്ന ദേഹം ചേർത്തു പിടിച്ചു. വീണ്ടും വീണ്ടും ആത്മാവിനോളം അടുപ്പത്തിലേയ്ക്ക്.

ചെവിയിൽ പതുക്കെ

നീയെന്റെ ഭദ്രയല്ലേ..”
പുഞ്ചിരി.

ഭദ്രകാളീ………….”

ചിരി
കരച്ചിൽ
കരച്ചിലും ചിരിയും.
പിന്നെ ദൈർഘ്യമേറിയ പൊട്ടിച്ചിരികൾ..
പരിരംഭണങ്ങൾ..
ഊഷ്മള സ്നേഹമുദ്രകൾ..
പതിവ് ഒഴുക്കുകളിലേയ്ക്ക്..

തണുത്ത വെള്ളം ശരീരത്തിൽ ചാലിടുന്നതാസ്വദിച്ച് അനങ്ങാതെ നിന്നു. തണുപ്പ് മനസോളം ചെല്ലട്ടെ.
തല തുവർത്തുമ്പോഴാണു.

ഫോൺ റിങ്ങ് ചെയ്യുന്ന നേർത്ത ശബ്ദം..

ഉള്ളിലൊരു കൊള്ളിയാൻ മിന്നി.
ഗ്ലാസ്സ് ജഗ്ഗ് ഉടയുന്ന ശബ്ദം അകമ്പടിയായെത്തി.